പട്ന: ബിഹാറിലെ ജ്വല്ലറിയില്‍ ആയുധധാരികളെത്തി ഉടമയെ വെടിവെച്ച്‌ കൊലപ്പെടുത്തി കവര്‍ച്ച നടത്തി. ബീഹാറിലെ ഹാജിപൂരില്‍ ജൂണ്‍ 22ന് രാത്രി 8 മണിയോടെയാണ് സംഭവം.

ഹാജിപൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നീലം ജ്വല്ലറിയിലേക്ക് ആയുധധാരികളായ അഞ്ച് കവര്‍ച്ചക്കാര്‍ പ്രവേശിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കടയില്‍ കയറിയ മോഷ്ടാക്കള്‍ ഇടപാടുകാരെ മര്‍ദ്ദിച്ചു. കവര്‍ച്ചാ ശ്രമം തടഞ്ഞ ഉടമ സുനില്‍ പ്രിയദര്‍ശിയെ കവര്‍ച്ചക്കാര്‍ വെടിവെച്ച്‌ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെത്തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ജ്വല്ലറി സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരത്തും കൂടുതല്‍ സുരക്ഷയും ഏര്‍പ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക