“ഒന്നു കോട്ടുവായ ഇട്ടതാ പിന്നെ വായ അടയ്ക്കാൻ കഴിയുന്നില്ല, സ്റ്റക്കായി”: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ വായടച്ചത് ആശുപത്രിയിൽ എത്തിച്ച നാലു വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ; വൈറൽ വീഡിയോ കാണാം.
കോട്ടുവായ ഇട്ടതിനെത്തുടർന്ന് വായ അടയ്ക്കാനാകാതെ ആശുപത്രിയില്‍ ചികിത്സ തേടി 21കാരി. യുഎസിലെ ന്യൂ ജഴ്‌സി സ്വദേശിയായ ജെന്ന സിനാത്രയ്ക്കാണ് ദുരനുഭവമുണ്ടായത്. തുറന്ന വായയുമായി ആശുപത്രിയില്‍ ചികിത്സ തേടുന്നതിന്റെ ദൃശ്യങ്ങളും ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ ജെന്ന പങ്കുവച്ചു.
ഒരു മണിക്കൂറിലധികം ജെന്നയ്ക്ക് വായ തുറന്നപ്പടി തന്നെ വയ്ക്കേണ്ടതായി വന്നു. തനിക്ക് വേദന അനുഭവപ്പെടുന്നതായും ജെന്ന ഡോക്‌ടറോട് പ്രകടിപ്പിക്കുന്നുണ്ട്. തുടർന്ന് നടന്ന പരിശോധനകളിലാണ് ശക്തമായ കോട്ടുവായയില്‍ താടിയെല്ലിന് സ്ഥാനച്ചലനം സംഭവിച്ചെന്നും പൂട്ടിപ്പോയ അവസ്ഥയിലാണെന്നും കണ്ടെത്തിയത്. തുടർന്ന് ഏറെ ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് താടിയെല്ല് പൂർവസ്ഥതിയിലായതെന്നും ജെന്ന വെളിപ്പെടുത്തി.
2.4 ലക്ഷത്തോളം പേരാണ് ജെന്ന പങ്കുവച്ച വീഡിയോ കണ്ടത്. നാല് ഡോക്‌ടർമാർ ചേർന്നാണ് തന്റെ താടിയെല്ല് പൂർവ്വസ്ഥിതിയില്‍ എത്തിച്ചതെന്നും ജെന്ന വെളിപ്പെടുത്തി. ഇൻഫ്ളുവൻസറുടെ വീഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്. പുതിയൊരു പേടി ഉടലെടുത്തിരിക്കുന്നുവെന്നും ഏറ്റവും വലിയ പേടിസ്വപ്‌നമെന്നുമെല്ലാം പലരും കമന്റ് ചെയ്തു.