നഗരത്തില്‍ അരങ്ങുവാഴുന്ന ബൈക്ക് അഭ്യാസങ്ങള്‍ക്ക് പൂട്ടിടാനാവാതെ അധികൃതർ. ബൈക്ക് അഭ്യാസത്തിന്റെ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും എം.വി.ഡി. ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന പരാതികളുണ്ട്. ഈയിടെ കഴക്കൂട്ടം – ആക്കുളം ബൈപാസിലാണ് ബൈക്ക് അഭ്യാസം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ബൈക്ക് അഭ്യാസം നടത്തിയവരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.തിരുവനന്തപുരത്ത് തിരക്കേറിയ റോഡില്‍ ബൈക്ക് അഭ്യാസം നടത്തുന്നത് പലപ്പോഴായി മാധ്യമ വാർത്തകളാകുന്നതാണ്. അതുമൂലം അപകടവും ജീവഹാനിയുമുണ്ടാകുമ്ബോഴാണ് പോലീസും എംവിഡിയും കടുത്ത നടപടിക്ക് തയ്യാറാകുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാർക്കെതിരെ പിഴ ഈടാക്കി വിട്ടയയ്ക്കുകയാണ് സാധാരണ ചെയ്തുവരുന്നത്.അപകടകരമായ ഡ്രൈവിങ്ങിന് പിഴ അടച്ചാലും ഇതിന്റെ ദൃശ്യങ്ങള്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നവർ സാമൂഹികമാധ്യമങ്ങളില്‍നിന്ന് പിൻവലിക്കാറില്ല. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്, തുടർന്നും നിയമലംഘനങ്ങള്‍ക്ക് പ്രേരണയാകുന്നുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക