കാത്തിരിക്കുക ആയിരുന്നു എന്നെ വന്നില്ല വന്നില്ല എന്ന്. വേറെ ആര് അഭിപ്രായം പറഞ്ഞാലും മലയാളിക്ക് അത്രയ്ക്ക് അങ്ങോട്ട് ശരി ആകില്ല പക്ഷേ പിസി ഇച്ചായന്‍ പറഞ്ഞാല്‍ ഒരു ആവേശം ആണ്.അങ്ങനെ സംസ്ഥാനത്ത് ഈഴവ ജിഹാദ് ഉണ്ടെന്ന പരാമര്‍ശം നടത്തിയ വൈദികന്‍ റോയി കണ്ണന്‍ ചിറയ്ക്കെതിരെ അഞ്ടിച്ചിരിക്കുകയാണ് പിസി ജോര്‍ജ്. റോയി അച്ചന്റെ തലയ്ക്ക് കിറുക്കാണെന്നും അയാളുടെ തലയ്ക്ക് അടി കൊടുക്കണമെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. റോയി അച്ചന്‍ സഭയ്ക്ക് അപമാനമാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ പരിശീലനം നടത്തുന്നുണ്ടെന്നാണ് സിറിയന്‍ കത്തോലിക്കാ വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ റോയി കണ്ണന്‍ ചിറ കഴിഞ്ഞദിവസം പറഞ്ഞത്. ”കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്ബത് പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്. ലവ് ജിഹാദിനെപറ്റിയും നാര്‍കോട്ടിക് ജിഹാദിനെപറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു എന്നുവരെ വിവരം കിട്ടിയിട്ടുണ്ട്.”- റോയി കണ്ണന്‍ ചിറ പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച്‌ ഫാ. റോയി രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനമാണ് പിസി ജോര്‍ജ് ഇന്ന് നടത്തിയത്. ”മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. മതം മാറുന്നവര്‍ എല്ലാവരും സബ് രജിസ്റ്റാര്‍ ഓഫീസില്‍ പോയി രജിസ്റ്റര്‍ ചെയ്തിട്ടാണോ മതം മാറുന്നത്? മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണ്. മുഖ്യമന്ത്രി പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്ന് തോന്നുന്നു. പത്രം ഒന്നും വായിക്കില്ല. പാലാ രൂപതാ ബിഷപ്പ് വിശ്വാസികളോടാണ് പറഞ്ഞത്. നാര്‍ക്കോട്ടിക്ക്, ലൗ ജിഹാദിലും പെടാന്‍ പാടില്ലെന്ന്. അതും മാതാവിന്റെ പെരുന്നാള്‍ ദിവസമാണ് പറഞ്ഞത്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ല. മക്കളോട് നല്ലതു പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. അതാണ് പാലാ ബിഷപ്പ് ചെയ്തത്.”-പിസി അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍ കാശ്മീര്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തിലാണ് ഏറ്റവുമധികം കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ടാകുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. കഞ്ചാവ് കടത്തുന്നത് മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മറ്റുള്ളവരാണ്. എന്നാല്‍ അത് വാങ്ങുന്നത് കൂടുതല്‍ അവരാണെന്നും പിസി അവകാശപ്പെട്ടു. പാലര്‍ ബിഷപ്പിനെ തള്ളിപ്പറഞ്ഞ പിണറായിയുടെ ഒപ്പം ജോസ് കെ മാണി ഇനി തുടരാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസ് കെ മാണി രാജി വെച്ച്‌ പുറത്തു വരണം. പാലാ ബിഷപ്പ് മാപ്പ് പറഞ്ഞ് കേട്ടിട്ട് ഒരുത്തനും ചാവാമെന്ന് കരുതി ഇരിക്കേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക