കോട്ടയത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടിച്ച വിഷയത്തിൽ അച്ചടക്കത്തിന്റെ വാളോങ്ങി കെപിസിസിയും, ഡിസിസിയും. കോട്ടയം കൊടുങ്ങൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏട്ടുമുട്ടിയ ദൃശ്യങ്ങളും, കോട്ടയം നെടുംകുന്നത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റിയംഗം ജിജി പോത്തനും തമ്മിലടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇതിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്ററിനെയും, ടി കെ സുരേഷ് കുമാറിനെയും ഡിസിസിയുടെ റിപ്പോർട്ട് അംഗീകരിച്ച കെപിസിസി സസ്പെൻഡ് ചെയ്യുകയായിരുന്നു. നെടുംകുന്നത്ത് കോൺഗ്രസ് നേതാക്കന്മാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഐഎൻടിയുസി സംസ്ഥാന സമിതി അംഗം ജിജി പോത്തനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കെപിസിസിക്ക് വേണ്ടി സംഘടനാ കാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ആണ് കോൺഗ്രസ് നേതാക്കൾ തമ്മിൽ അടിച്ചത്.
ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിന് പിന്നാലെയാണ് ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏറ്റുമുട്ടിയത്. കോട്ടയം നെടുംകുന്നത്ത് ആണ് രണ്ടാമത്തെ സംഭവം.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. വ്യക്തിപരമായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക