പത്തനംതിട്ട: ഇളമണ്ണൂരില്‍ മൂന്നര വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമം. വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് നാടോടി സ്ത്രീ എടുത്തു കൊണ്ട് പോകാന്‍ ശ്രമിച്ചത്. കുട്ടി ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടി കൂടി സ്ത്രീയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്തെ വീടുകളില്‍ നാടോടി സ്ത്രീകള്‍ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. കസ്റ്റഡിയിലുള തമിഴ് നാട് സ്വദേശിയായ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് ചോദ്യം ചെയ്യുകയാണ്.

വീടിന്റെ സിറ്റ് ഔട്ടില്‍ നിന്നാണ് കുട്ടിയെ സ്ത്രീ എടുത്ത് ഓടിയത്. കുട്ടി കരയുന്നത് ശ്രദ്ധിച്ച പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവരെ തടയുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച്‌ പൊലീസ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായപ്പോള്‍ ഇവര്‍ ഊമയായി അഭിനയിച്ചെങ്കിലും ഈ തട്ടിപ്പും പൊളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പലയിടത്തും ഇവര്‍ ഭിക്ഷ തേടി വന്നിരുന്നുവെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക