കൊല്ലം: ചാത്തന്നൂർ,ഓയൂര്‍,കൊട്ടിയം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക്​ യാത്രാനുകൂല്യം നിഷേധിക്കുന്നതായി ആക്ഷേപം. എസ്​.ടി നിരക്ക്​ ചോദിക്കുന്ന വിദ്യാര്‍ഥികളോട് കണ്ടക്​ടര്‍മാര്‍ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്​. മിനിമം ടിക്കറ്റ് നിരക്ക്​ നല്‍കണമെന്നാണ്​ ആവശ്യപ്പെടുന്നത്​. വിദ്യാര്‍ഥിനികള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലും ചാത്തന്നൂര്‍ പൊലീസിലും വിവരം അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.

കൊട്ടിയത്തുനിന്ന്​ കൊല്ലത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കിലും ഓയൂര്‍-ആയൂര്‍ റൂട്ടിലോടുന്ന ഏതാനും സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ ആക്ഷേപം തുടരുകയാണെന്നാണ്​ പരാതി. കലക്ടര്‍, ആര്‍.ടി.ഒ, ചാത്തന്നൂര്‍ എ.സി.പി, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എന്നിവരെ സമീപിക്കുമെന്ന്​ വിദ്യാര്‍ഥികള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക