കൊല്ലം: ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു ഭീഷണിയായി കെട്ടിടത്തിൽ ആൽമരം വളരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനുപിന്നിലാണ് ആൽമരം. വളരെ പഴക്കമുള്ള ഈ കെട്ടിടത്തിലാണ് സർക്കാർ ഹോമിയോ ഡിസ്പെൻസറി ഉൾപ്പെടെ പ്രവർത്തിക്കുന്നത്.

ബഹുനിലക്കെട്ടിടത്തിന്റെ ഷെയ്ഡിൽ വളർന്നുതുടങ്ങിയ ആൽ ഇപ്പോൾ രണ്ടാംനിലയും കടന്നിരിക്കുകയാണ്. ഇതിന്റെ വേരുകൾ കെട്ടിടത്തിനുള്ളിലേക്ക് പടർന്നുതുടങ്ങി. കാലപ്പഴക്കംകൊണ്ട് ഷെയ്ഡും മുകളിലെ കോൺക്രീറ്റുകളും അടർന്നുതുടങ്ങിയ കെട്ടിടത്തിൽ ആൽമരംകൂടി വളരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണ്. വള്ളിപ്പടർപ്പുകളും കെട്ടിടത്തിനു ഭീഷണിയായി വളരുന്നുണ്ട്. പഞ്ചായത്തിന്റെ മൂക്കിൻതുമ്പത്ത്‌ വളരുന്ന ദുരന്തഭീഷണി അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായാണ് ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാത്തന്നൂരിലെ പഞ്ചായത്ത്‌ പൊതുചന്തയും ഈ കെട്ടിടത്തോടുചേർന്നാണ്. ഇവിടെനിന്നുള്ള മലിനജലം പുറന്തള്ളുന്ന ഓടയും ഇതിനോടുചേർന്നാണ് ഒഴുകുന്നത്. ആലിന്റെ വേരുകൾ ഈ ഓടയ്ക്കു ഭീഷണിയാകുന്നതായും പരാതിയുണ്ട്‌. വേരുകൾ ഓടയിലേക്ക് വളർന്നിറങ്ങുന്നു. കെട്ടിടത്തിൽ വളരുന്ന ആൽമരം നീക്കംചെയ്ത് അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടം സംരക്ഷിക്കണമെന്ന്‌ നാട്ടുകാർ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക