ഇടപ്പള്ളിയിലെ ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ പരസ്യമദ്യപാനം. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ അക്രമം നടത്തിയെന്നാണ് പരാതി. ഹോട്ടലുടമയുടെ പരാതിയില്‍ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി മരോട്ടിച്ചാലിലെ താല്‍ ഹോട്ടലിലാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാന്‍ വന്ന ഒരു സംഘം വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരും വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടയിലെ മിഠായി ഭരണി സംഘം എറിഞ്ഞുടച്ചെന്നും പരാതി പറയുന്നു. പിന്നീട് ഇവിടെനിന്ന് മടങ്ങിയശേഷം കൂടുതല്‍ പേരുമായി അല്‍പ്പസമയത്തിനകം തിരിച്ചുവന്ന ഇവര്‍ വീണ്ടും ബഹളം വെയ്ക്കുകയായിരുന്നു. ഹോട്ടലിലെ ഭക്ഷണത്തില്‍ ഇവര്‍ മണ്ണ് വാരിയിട്ടതായും പരാതിയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക