തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ തമ്മിലടി. കഴക്കൂട്ടം-കാരോട് ബൈപാസിലെ അയിരപാലത്തിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞാണ് മര്‍ദ്ദനമുണ്ടായത്.

ഇതിന്റെ പേരില്‍ മുന്‍പും വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചിരുന്നു. ഒരാള്‍ ജയിക്കും വരെ സംഘര്‍ഷം തുടര്‍ന്നു എന്നാണ് റിപ്പോർട്ട്. സംഘത്തിലെ മറ്റംഗങ്ങളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവർംതമ്മിലടിക്കുന്നത് ലഹരി ഉപയോഗിച്ച ശേഷമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ചുവടെ 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെൺകുട്ടിയുടെ പേരിൽ റോഡിൽ അടികൂടി വിദ്യാർത്ഥികൾ #trivandrum

Posted by Kairali News on Thursday, 21 September 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക