തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന പരാതിയില്‍ കേസെടുത്തു.സ്വപ്ന സുരേഷിനും പി.സി.ജോര്‍ജിനുമെതിരെയാണ് കേസ്. കെ.ടി. ജലീലിന്റെ പരാതിയില്‍ കലാപത്തിന് ശ്രമമെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ആരോപണത്തിന് പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിനു ശ്രമമെന്നായിരുന്നു പരാതി. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്ന കെ.ടി.ജലീന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 153, 120 (ബി) വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം നമ്ബര്‍ 645/22 ആയി കേസ് എടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ ടി ജലീല്‍ സ്വപ്ന സുരേഷിന് എതിരെ പരാതി നല്‍കിയത്. രാവിലെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ജലീല്‍ പരാതി കൈമാറിയത്. സ്വപ്നയുടെ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതി. ഈ സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പരാതിയില്‍ ജലീല്‍ ആവശ്യപ്പെട്ടു.

എന്നാൽ ഈ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വ്യാപകമായ എതിർപ്പാണ് ഉയർന്നുവരുന്നത്. തനിക്കും, കുടുംബാംഗങ്ങൾക്കും എതിരെ നാവ് ഉയർത്തിയാൽ തുറങ്കിൽ അടയ്ക്കും എന്ന ഏകാധിപത്യ ശൈലിയാണ് പിണറായി സ്വീകരിക്കുന്നത്. ഒരു ആരോപണം ഉന്നയിച്ചാൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നത് മനസ്സിലാക്കാം, മാനനഷ്ട കേസ് കൊടുക്കുന്നതും മനസ്സിലാക്കാം പക്ഷേ ആരോപണമുന്നയിച്ച ആളുടെ കൂടെ താമസിക്കുന്ന വ്യക്തിയെ കൃത്യമായ നോട്ടീസ് പോലും നൽകാതെ യൂണിഫോം ഇല്ലാത്ത പോലീസുകാരെ പറഞ്ഞയച്ച് തട്ടിക്കൊണ്ടു പോകുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. ഏറ്റവും വലിയ തമാശ വിജിലൻസ് കസ്റ്റഡിയിലെടുത്ത ആളെ കാണാനില്ല എന്ന പരാതിയിൽ ലോ ആൻഡ് ഓർഡർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഫ്ലാറ്റിലെത്തി പോലീസ് അന്വേഷണം നടത്തി എന്നതാണ്.

ഇതിനുപിന്നാലെയാണ് സ്വപ്ന സുരേഷിനെതിരെ കലാപ ആഹ്വാനം നടത്തിയതിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസെടുത്തിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത നിയമോപദേശവും, അതിനുമേൽ നഗ്നമായ അധികാരദുർവിനിയോഗവും ആണ് ഈ കേസ് എടുക്കുക വഴി സർക്കാർ നടത്തിയിരിക്കുന്നത് എന്ന് നിഷ്പക്ഷമായി നിസംശയം വിലയിരുത്താം. അഹങ്കാരം തലയ്ക്കു പിടിച്ചപ്പോൾ ജനാധിപത്യ വ്യവസ്ഥിതിയെ ഏകാധിപതിയെപ്പോലെ അടക്കി വാഴാം എന്ന ചിന്തയാണോ മുഖ്യമന്ത്രി പിണറായി വിജയനെ മുന്നോട്ടുനയിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നഗ്നമായ അധികാരദുർവിനിയോഗം അതിന് അദ്ദേഹം കൂട്ടുപിടിക്കുന്നത് കെ പി ജലീൽ എന്ന സഹ ആരോപണവിധേയനെയും, അദ്ദേഹം തന്നെ ഭരിക്കുന്ന പോലീസിനെയും ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക