സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ പുസ്തകം ചതിയുടെ പത്മവ്യൂഹത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള പ്രണയത്തെക്കുറിച്ചും വൈകാരിക ബന്ധത്തെ കുറിച്ചുമാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. പുസ്തകം വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തില്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്ബനികള്‍.

സ്വപ്നയുടെ ആത്മകഥക്കൊപ്പം ശിവശങ്കറിന്റെ അനുഭവ കഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകവും കൂടി ചേര്‍ത്ത് കോംബോ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രൂ സെല്ലര്‍ ബുക്ക് എന്ന കമ്ബനി. 460 രൂപയുടെ പുസ്തകങ്ങള്‍ 415 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ ഡെലിവറി ചാര്‍ജില്ലാതെ വീട്ടിലെത്തും. നാലു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ബുക്ക് വായനക്കാരന്റെ കൈകളിലെത്തുമെന്നാണ് കമ്ബനി നല്‍കുന്ന വാഗ്ദാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂര്‍ കറന്റ് ബുക്‌സാണ് സ്വപ്‌നയുടെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശിവശങ്കറിനൊപ്പമുള്ള ചിത്രങ്ങളും സ്വപ്‌ന തന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യപിക്കുന്നതിന്റെയും പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങള്‍ സ്വപ്‌ന പങ്കുവെച്ചിട്ടുണ്ട്.ശിവശങ്കറിന്റെ പാര്‍വതിയായിരുന്നു താന്‍ എന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു. പാര്‍വതി എന്ന് സ്വന്തം കയ്യില്‍ പച്ചക്കുത്തിയതിന്റെ ചിത്രങ്ങളും സ്വപ്‌ന പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക