കോടികള്‍ ചെലവാക്കി നിര്‍മ്മിച്ച പാലം ബലക്ഷയത്താലും നിര്‍മ്മാണ അപാകതകളാലും തകര്‍ന്ന സംഭവങ്ങള്‍ വിവിധ ഇടങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഉദ്ഘാടനം നടത്തിയപ്പോള്‍ തകര്‍ന്നാലോ! മെക്സിക്കന്‍ നഗരമായ ക്യൂര്‍നവാക്കയിലാണ് ഉദ്ഘാടനത്തിന് പിന്നാലെ പാലം തകര്‍ന്ന് വീണത്.

നഗരത്തിലെ മേയറാണ് തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം മേയര്‍ യൂറിയോസ്റ്റഗുയിയും സംഘവും, നാട്ടുകാരും പാലത്തിലൂടെ നടന്ന് നീങ്ങവേയാണ് നടപ്പാലം തകര്‍ന്ന് താഴേക്ക് പതിച്ചത്. ഇന്നലെയുണ്ടായ ഈ സംഭവത്തിന്റ വീഡിയോ വൈറലാണ്. മൊറേലോസ് സംസ്ഥാനത്താണ് ക്യൂര്‍നവാക്ക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രകൃതിരമണീയമായ സ്ഥലത്ത് അരുവിക്ക് മുകളിലായിട്ടാണ് നടപ്പാലം ഒരുക്കിയത്. മരപ്പലകകള്‍ കൊണ്ട് നിര്‍മ്മിച്ച തൂക്കുപാലത്തിന്റെ ഇരുമ്ബ് വടങ്ങള്‍ അടുത്തിടെയാണ് പുതുക്കി നിര്‍മ്മിച്ചത്. പാലം പുന:നിര്‍മ്മാണം നടത്തിയതിന്റെ ഉദ്ഘാടനത്തിനായിട്ടാണ് മേയര്‍ എത്തിയത്. പാലം തകര്‍ന്ന് മേയറും ഇരുപത്തിയഞ്ചോളം ആളുകളും പത്തടി താഴ്ചയിലേക്കാണ് പതിച്ചത്. അരുവിയിലെ പാറയില്‍ വീണ് ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേയറുടെ ഭാര്യയും ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരും പാലം തകര്‍ന്ന് താഴെ വീണു. പരിക്കേറ്റവരെ സ്‌ട്രെച്ചറുകളില്‍ പുറത്തെടുത്ത് ആശുപത്രികളിലേക്ക് കൊണ്ടുപോയി. മേയറും ഇവിടെ ചികിത്സ തേടിയെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക