തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താനുമായുളള ബന്ധം ശിവശങ്കര്‍ ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ യാതൊരു വിഷമവും കൂടാതെ ആശംസിച്ചുവെന്നാണ് സ്വപ്ന പറയുന്നത്. ആ കുട്ടിയില്‍ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇതിനുശേഷം ശിവശങ്കര്‍ വീട്ടില്‍ നിന്ന് ഹെതര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഫ്ളാറ്റെടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുളള കൂടിക്കാഴ്ചകളെല്ലാം ഫ്ളാറ്റിലാണ് നടന്നത്.

കസവുമുണ്ടും നേര്യതും താലിയും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെന്നൈയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോകണമെന്ന് ഒരുദിവസം ശിവശങ്കര്‍ പറഞ്ഞു. സാരി വാങ്ങിത്തരാമെന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണമെന്നും പറഞ്ഞു. പതിനൊന്നായിരം രൂപയുടെ കസവുമുണ്ടും നേര്യതും വാങ്ങി തന്നു. അതൊക്കെയുടുത്ത് ക്ഷേത്രത്തില്‍ പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹമൊരു താലിയെടുത്ത് കഴുത്തില്‍ കെട്ടി. മാലയിട്ടതും താലികെട്ടിയതും സ്വന്തം സന്തോഷത്തിനെന്നാണ് ശിവശങ്കര്‍ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക