പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തടുര്‍ന്ന് കളക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം കടന്നു. കൂടുതല്‍ രോഗികള്‍ എറണാകുളത്തും തിരുവനന്തപുരത്തും ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന അഞ്ചു സംസ്ഥാനങ്ങളോട് രോഗവ്യാപനം തടയാന്‍ പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. കേരളത്തിലെ 11 ജില്ലകളില്‍ രോഗവ്യാപനം ഉയരുകയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക