ന്യൂഡല്‍ഹി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് സന്ദര്‍ശിച്ചത്. ഇന്ന് കൂടിക്കാഴ്ച നടത്തിയ വിവരം യൂസഫലി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചു.

രാജ്യത്തെ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളേയും ഭാവി പദ്ധതികളേയും കുറിച്ച്‌ പ്രധാനമന്ത്രിയോട് വിശദീകരിച്ചുവെന്ന് യൂസഫലി അറിയിച്ചു. രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ രാജ്യത്തെ കര്‍ഷകര്‍ക്കും ഭക്ഷ്യ സുരക്ഷയ്ക്കും കയറ്റുമതിക്കും വളരേയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക