കേരള ഇലക്ട്രിക് സൂപ്പർവൈസേഴ്സ് ആൻഡ് വയർമെൻ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ജൂൺ അഞ്ചിന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പാലാ എംഎൽഎ മാണി സി കാപ്പൻ ആണ്. ജില്ലാ പ്രസിഡൻറ് ബിജു സി കെ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആതുരസേവനരംഗത്ത് മാതൃകായോഗ്യമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പാലാ സ്വദേശിയായ സന്തോഷ് മരിയസദനത്തിനെ പാലാ നഗരസഭാ ചെയർമാൻ ശ്രീ ആൻറ്റോ ജോസ് പടിഞ്ഞാറെക്കര ആദരിക്കും. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘടന അംഗങ്ങളുടെ മക്കളെ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ഉപഹാരം നൽകി പ്രോത്സാഹിപ്പിക്കുന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വിവിധ യൂണിറ്റുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി തീപിടിച്ച് നശിച്ചു പോയ ഒരു വർക്ക്ഷോപ്പ് പുനരുദ്ധാരണത്തിന് 50000 രൂപ മുതൽ മുടക്കിൽ റീ വയറിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി കൊടുക്കുകയും, രണ്ട് സംഘടന അംഗങ്ങളുടെ ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട 20,000 രൂപ വീതം കൈമാറുകയും, പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാലയങ്ങളിലായി ഇരുപതിനായിരം രൂപയോളം മതിക്കുന്ന സ്കൂൾ ബാഗുകളും മറ്റു പഠനോപകരണങ്ങളും കൈമാറുകയും ചെയ്തിട്ടുള്ളതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക