മോദി ഞങ്ങള്‍ക്ക് ഭായിജാന്‍… ഓള്‍ഡ് ദല്‍ഹി ജുമാമസ്ജിദിന് അടുത്ത് മഹിളാ പാര്‍ക്കില്‍ മന്‍ കി ബാത് കേള്‍ക്കാന്‍ ഒരുമിച്ചുകൂടിയ മുസ്ലീം വനിതകളുടേതാണ് പ്രതികരണം. അദ്ദേഹത്തോളം ഞങ്ങളോട് കരുതല്‍ കാട്ടിയ ഒരു നേതാവില്ല. അദ്ദേഹം ഞങ്ങള്‍ക്ക് സഹോദരനാണ്, പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു.

‘ഞങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കാന്‍ ഒത്തുകൂടിയതാണ്. ഞങ്ങള്‍ പ്രധാനമന്ത്രി മോദിയെ പിന്തുണയ്‌ക്കുന്നു, പരിപാടിക്കെത്തിയ ഷബാന റഹ്മാന്‍ എന്‍ഐഎയോട് പറഞ്ഞു. ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തതുപോലെ മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ല. മുത്തലാഖ് നിരോധനം മുതല്‍ സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വരെ അദ്ദേഹം ഞങ്ങള്‍ക്ക് നല്കിയ കരുതല്‍ വളരെ വലുതാണ്, ഷബാന പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്‍ കി ബാത്തിന്റെ സ്ഥിരം ശ്രോതാവാണെന്ന് പരിചയപ്പെടുത്തിയാണ് നവാബ് ഖുറേഷി അഭിപ്രായം പങ്കുവച്ചത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മുസ്ലീം സമൂഹം, പ്രത്യേകിച്ച്‌ സ്ത്രീകള്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണ്. രാജ്യം അതിവേഗം വികസനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. വിവേചനമില്ലാത്ത വികസനമാണിത്. മുസ്ലീങ്ങളെ എവിടെയും മാറ്റി നിര്‍ത്തിയില്ല. അദ്ദേഹം ഞങ്ങളുടെ നേതാവാണ്, ഖുറേഷി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക