ന്യൂഡല്‍ഹി: പാർലമെന്റ് കാന്റീനില്‍ നിന്നും ഭക്ഷണം കഴിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള എട്ട് എംപിമാരെ ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നുള്ള എംപിമാരായിരുന്നു പ്രധാനമന്ത്രിക്കൊപ്പമിരുന്ന് ഉച്ച ഭക്ഷണം ആസ്വദിച്ചത്. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം മറ്റ് എംപിമാർക്കൊപ്പമിരുന്ന് കഴിച്ചതിന്റെ സന്തോഷം പ്രധാനമന്ത്രിയും പങ്കുവച്ചു.

സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവച്ചത്.”ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ പാർട്ടികളിലെ നേതാക്കാളുമായി ഒത്തൊരുമിച്ച്‌ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു. പാർലമെന്ററി സഹപ്രവർത്തകരുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനും നന്ദി പറയുന്നു.”- പ്രധാനമന്ത്രി കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ നിന്നുള്ള ആർഎസ്‌പിയുടെ എംപി എൻ.കെ പ്രേമചന്ദ്രൻ ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്‌നോണ്‍ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാല്‍, കേന്ദ്രമന്ത്രി എല്‍.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‌പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തില്‍ പങ്കെടുത്തത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഫോണ്‍ കോള്‍ എത്തി. ‘ഞാൻ ഇന്നു നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്. എന്റെയൊപ്പം വരൂ.” ഇതായിരുന്നു തമാശരൂപേണയുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍.”

ഞങ്ങളെ വിളിച്ചു. മുകളിലെത്തിയപ്പോഴാണ് എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായത്. കാന്റീന്റെ വാതില്‍ തുറന്നു. കാന്റീനില്‍ സന്ദർശക മുറിയിലായിരുന്നു ഞങ്ങള്‍. ഞങ്ങളെ എല്ലാവരെയും വിളിച്ചതോർത്ത് പരസ്പരം നോക്കി ഞങ്ങള്‍ അത്ഭുതപ്പെട്ടു.” എംപിമാരിലൊരാള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നെന്ന് മറ്റൊരു എംപി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പമുള്ള ഉച്ചയൂണില്‍ ചോറ്, പരിപ്പ്, ഖിച്ചടി, ലഡു എന്നിവയാണ് വിഭവങ്ങളായി ഉണ്ടായിരുന്നത് . 45 മിനിറ്റോളം പ്രധാനമന്ത്രിയും എംപിമാരും ഒരുമിച്ച്‌ സമയം ചെലവഴിച്ചു.

പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ സ്വാഗതം ചെയ്തപ്പോള്‍ ആശ്ചര്യപ്പെട്ടു പോയെന്നും തികച്ചും ഒരു സുഹൃത്തിനെ പോലെയാണ് അദ്ദേഹം പെരുമാറിയതെന്നും എംപിമാർ പറഞ്ഞു. ഭക്ഷണവേളയില്‍ പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തെ കുറിച്ചും അബുദാബിയിലെ ക്ഷേത്രത്തെ കുറിച്ചും അദ്ദേഹം എംപിമാരോട് സംസാരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക