മൂന്നാമതും കേവല ഭൂരിപക്ഷത്തോടെ ബിജെപി രാജ്യത്ത് അധികാരത്തിലെത്തുമെന്ന പ്രവചനവുമായി എബിപി- സീ വോട്ടര്‍ സര്‍വെ. 335 സീറ്റുകള്‍ വരെ നേടി എൻഡിഎ അധികാരത്തിലെത്തുമ്ബോള്‍ 28 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള 335 സീറ്റുകള്‍ വരെ നേടി എൻഡിഎ അധികാരത്തിലെത്തുമ്ബോള്‍ 28 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഇന്ത്യ സഖ്യത്തിന് 165 മുതല്‍ 205 വരെ സീറ്റുകള്‍ മാത്രമേ നേടാൻ സാധിക്കുവെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

രാജ്യത്തിന്റെ കിഴക്ക്, വടക്ക്, പടിഞ്ഞാറൻ മേഖലകളില്‍ ബിജെപിയും സഖ്യകക്ഷികളും നേട്ടം കൈവരിക്കും. എന്നാല്‍, തെക്കൻ മേഖലയില്‍ ആധിപത്യം ഇന്ത്യ സഖ്യത്തിനാകുമെന്നു സര്‍വേ ചൂണ്ടിക്കാണിക്കുന്നു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയും ഇൻഡി മുന്നണിയില്‍ തുടരുന്ന തര്‍ക്കങ്ങളും എൻഡിഎ വിപുലീകരണവും രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന അഭിപ്രായമാണ് സര്‍വ്വേ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്ത് തുടർച്ചയായി മൂന്നാം വട്ടവും പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നു എന്ന നേട്ടമാണ് നരേന്ദ്രമോഡിയെ ഈ തിരഞ്ഞെടുപ്പ് വിജയിച്ചാൽ കാത്തിരിക്കുന്നത്. തുടർച്ചയായി 17 വർഷം പ്രധാനമന്ത്രിപദം അലങ്കരിച്ച ജവഹർലാൽ നെഹ്റു മാത്രമായിരിക്കും അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടുവർഷം അധികാരത്തിൽ തുടർന്നാൽ തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ മോദിക്ക് മുന്നിൽ ഉണ്ടാവുക. ഇന്ദിരാഗാന്ധി 15 വർഷം ഇന്ത്യൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് എങ്കിലും നാല് തിരഞ്ഞെടുപ്പുകൾ വിജയിച്ച് 11 വർഷം മാത്രമേ അവർ തുടർച്ചയായി അധികാരത്തിൽ ഉണ്ടായിട്ടുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക