കുട്ടികള്‍ മുതിര്‍ന്നവരെ കണ്ടും അനുകരിച്ചും പുതിയ കാര്യങ്ങള്‍ വേ​ഗത്തില്‍ പഠിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും ജിജ്ഞാസയുള്ള കുട്ടികള്‍ മാതാപിതാക്കളെ പിന്തുടരുകയും ചെയ്യും. അത്തരത്തിലുള്ള ഒരു സന്തോഷപൂര്‍ണമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ അഞ്ച് മാസം മാത്രം പ്രായമായ കുഞ്ഞ് തന്റെ അമ്മയ്‌ക്കൊപ്പം വ്യായാമം ചെയ്യുന്നത് കാണാം. അമ്മയും മകനും പ്ലാങ്ക് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ഓസ്റ്റിന്‍ എന്ന് പേരുള്ള തന്റെ അഞ്ച് മാസം പ്രായമുള്ള കുട്ടിയോട് അവള്‍ ചെയ്യുന്നത് പോലെ വ്യായാമം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. കുഞ്ഞ് തന്റെ എല്ലാ ശക്തിയും സംഭരിച്ച്‌ സ്വയം പ്ലാങ്ക് പൊസിഷനില്‍ എത്തി കുറച്ച്‌ സമയത്തേക്ക് അതേ പൊസിഷനില്‍ നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഫിറ്റ്സാ​ഗ്രാം എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെയും മകന്റെയും വര്‍ക്ക് ഔട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. വളരെ സന്തോഷം നല്‍കുന്ന വീഡിയോയെന്നാണ് എല്ലാവരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക