ഏറ്റുമാനൂര്‍ . എംസി റോഡില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിനെതിരെ സിപിഎം അമ്പലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തടഞ്ഞ് പ്രതിഷേധ സമരം നടത്തി. സിപിഎം ലോക്കല്‍ കമ്മിറ്റി ടി.വി. ബിജോയി ഉദ്ഘാടനം ചെയ്തു. അമ്പലം ബ്രാഞ്ച് സെക്രട്ടറി എം.വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഇടതുപക്ഷ സഹയാത്രികന്‍ റെജി ലൂക്കോസ്, നഗരസഭാംഗം പി.എസ്. വിനോദ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുണ്‍ ശശി എന്നിവര്‍ പ്രസംഗിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് ജി.വിഷ്ണു കെ.മഹദേവന്‍, അനന്തു പണിക്കര്‍, വി.ഒ. മഹേഷ്, കെ.എന്‍. രാധാകൃഷ്ണന്‍, ജി.ജി. സന്തോഷ് കുമാര്‍, പി.ആര്‍.രാജേന്ദ്ര കുമാര്‍, പ്രദീപ് കുമാര്‍, മനു തെക്കനാട്ട്, അമല്‍ ശ്രീനിവാസന്‍, സോബിന്‍, തങ്കച്ചന്‍, ജയകുമാര്‍ നേതൃത്വം വഹിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക