നാളെ ഫോര്‍ട്ട് അസി. കമ്മീഷണര്‍ക്ക് മുമ്ബില്‍ നാളെ പി സി ജോര്‍ജ്ജ് ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഹാജരാകാന്‍ കഴിയാത്തതെന്നാണ് രേഖാമൂലം അറിയിച്ചിരിക്കുന്നത്. അതേ സമയം പി സി ജോര്‍ജ്ജ് നാളെ തൃക്കാക്കരയില്‍ എത്തുമെന്ന് ബി ജെ പി കേരളാഘടകത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്.

https://m.facebook.com/story.php?story_fbid=548333009992435&id=100044472217791

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരുന്നത് . തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെയാണ് ഞായറാഴ്ച ഹാജരാകണമെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കിയയത്.
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ ഉള്‍പ്പെടെ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയതിന് പിന്നാലെ ജോര്‍ജ് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക