തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം പ്രഖ്യാപിച്ച്‌ കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാര്‍ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാര്‍ലമെന്റ് സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രകാരം വിജ്ഞാപനമിറക്കി. ഇതനുസരിച്ച്‌ മറ്റ് പെന്‍ഷനുകള്‍ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാര്‍ എഴുതി നല്‍കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.

നിയമസഭ പെന്‍ഷനും എംപി പെന്‍ഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും, പാര്‍ലമെന്റ് സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്. ഇതോടെ എംപി പെന്‍ഷനും എം.എല്‍ എ പെന്‍ഷനും ഒരുമിച്ച്‌ വാങ്ങുന്ന കെ.വി തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കൂ. എംപിമാരുടെ പെന്‍ഷന്‍ നിശ്ചയിക്കാനുള്ള പാര്‍ലമെന്റ് സംയുക്ത സമിതിയാണ് ചട്ടങ്ങള്‍ കര്‍ശനമാക്കാനുള്ള ശുപാര്‍ശ നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ വിജ്ഞാപനം അനുസരിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഏതെങ്കിലും പദവിയിലിരുന്ന് ഇനി മുതല്‍ മുന്‍ എംപിമാര്‍ക്ക് പെന്‍ഷന്‍ കൈപ്പറ്റാനാകില്ല. മറ്റ് പൊതു പദവികള്‍ വഹിക്കുന്നില്ലെന്നുംപ്രതിഫലം കൈപ്പറ്റുന്നില്ലെന്നും പെന്‍ഷന് അപേക്ഷിക്കുമ്ബോള്‍ മുന്‍ എംപിമാര്‍ സത്യവാങ്മൂലം എഴുതി നല്‍കണം. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും പുതിയ നിയമം ബാധകമാകും.നിലവില്‍ സംസ്ഥാന സര്‍ക്കാരുകളില്‍ മന്ത്രിമാരായിരിക്കുന്ന മുന്‍ എംപിമാര്‍ക്ക് വരെ പെന്‍ഷന്‍ കിട്ടുന്നുണ്ട്. എംഎല്‍എ, എംപി പെന്‍ഷനുകള്‍ ഒന്നിച്ച്‌ വാങ്ങുന്നതിനും പുതിയ നിര്‍ദ്ദേശം തടയിടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന ശേഷം എംപിമാരായവര്‍ക്കും ഇനി ഒരു പെന്‍ഷനേ അര്‍ഹതയുണ്ടാവൂ. നിലവില്‍ ഒരു മുന്‍ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വര്‍ഷവും 2,000 രൂപ വീതവുമാണ് പെന്‍ഷന്‍ ലഭിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക