കൊച്ചി: വിജയ് ബാബുവിന് വിദേശത്തേക്ക് രക്ഷപെടാനും അവിടെ സുരക്ഷിതമായി കഴിയാനുമുള്ള എല്ലാ സൗകര്യങ്ങളുെ ചെയ്ത് കൊടുക്കുന്നത് മലയാള സിനിമയിലെ ഒരു പ്രമുഖ നടനെന്ന് റിപ്പോര്‍ട്ട്. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്തുക്കളാണ് ഈ നടനും ഭാര്യയുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തേ, മലയാള സിനിമയിലെ ഒരു നടിയാണ് വിജയ് ബാബുവിന് സഹായം ചെയ്ത് കൊടുക്കുന്നത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഉന്നത സഹായങ്ങള്‍ വിജയ് ബാബുവിന് ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്ബ് തന്നെ നടനും ഭാര്യയും ചേര്‍ന്ന് വിജയ് ബാബുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടന്‍ ദുബായിലേക്ക് കടന്നത്. കൊടുങ്ങല്ലൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. ഇവിടെ നിന്നും പ്രമുഖ നടന്റെ കാറിലാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതും നടനൊപ്പം ദുബായിലേക്ക് പറന്നതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുബായില്‍ എത്തി രഹസ്യ കേന്ദ്രത്തില്‍ വിജയ് ബാബുവിനെ ഒളിപ്പിച്ചതില്‍ അടക്കം ഈ നടന് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. അടുത്തകാലത്ത് നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് ഇദ്ദേഹം. പൊലീസ് ദുബായില്‍ വിജയ് ബാബുവിനെ പൊക്കുമെന്ന ഘട്ടം വന്നപ്പോള്‍ ഇടപെടല്‍ നടത്തിയലും ഈ നടന്റെ ഭാര്യയാണ്. വിജയ് ബാബുവിന്റെ കൈവശമുള്ള പണം തീര്‍ന്നതോടെ രണ്ട് ക്രെഡിറ്റ് കാര്‍ഡുകളുമായി ദുബായിലേക്ക് പറന്നതും ഈ നടന്റെ ഭാര്യ തന്നയൊണ്. ഇവര്‍ നടിയാണെന്ന വിധത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നടിയല്ല, പ്രമുഖ നടന്റെ ഭാര്യയാണെന്ന വിവരമാണ് ലഭിക്കുന്നത്.

അതേസമയം നടനെ രക്ഷപെടാനും മറ്റു സഹായങ്ങളും ചെയ്ത ഇവരെയും പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അടുത്തിടെ ഒരു സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഈ നടന്റെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു. അതേസമയം ബലാത്സംഗ കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെയാണ് ഈദ് അവധിക്കു മുന്‍പ് ദുബായ് ഗോള്‍ഡന്‍ വീസയുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ശരിയാക്കേണ്ടതായിരുന്നു എന്നു പറഞ്ഞ് വിജയ് ബാബു മുങ്ങഇയത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണു ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു നടന്റെ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഇവരാണ് ക്രെഡിറ്റ് കാര്‍ഡുമായി ദുബായിലേക്ക് പറന്നത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്ബാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.

അതേസമയം കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു നടിയുടെ നേതൃത്വത്തിലാണ് സിനിമാ കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് നാട്ടിലേക്ക് വരാന്‍ ഇയാള്‍ മടിക്കുന്നതും. ഇവിടെ എത്തിയാല്‍ അറസ്റ്റു ചെയ്യുമെന്ന നിലപാടിലാണ് കൊച്ചി പൊലീസ്. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലഭിക്കാതെ മടങ്ങേണ്ടെന്ന നിലപാടിലേക്ക് താരം മാറിയെന്നാണ് സൂചന.

യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റര്‍പോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമെങ്കിലും ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാല്‍ അതിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന. 30നു നാട്ടിലെത്തുമെന്നാണു വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചതെങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കാനാണു നീക്കമെന്നു പൊലീസിനു സംശയമുണ്ട്.

അതേസമയം നാടുവിടും മുമ്ബ് നടിയുടെ അമ്മയെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. തുടര്‍ന്നു ഹൈക്കോടതി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കയാണ്.

വിജയ് ബാബു തിങ്കളാഴ്ച വിദേശത്തുനിന്ന് എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിണര്‍ സി.എച്ച്‌.നാഗരാജു അറിയിച്ചു. ലുക്കൗട്ട് നോട്ടിസ് ഉള്ളതിനാല്‍ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല. വിജയ് ബാബുവിന് സഹായം നല്‍കിയവരെ ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യഹര്‍ജി തള്ളുമെന്ന നിലപാട് കോടതി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു. നേരത്തേ, വിജയ് ബാബുവിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നടി അവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക