ലോകത്തെ ചലിപ്പിക്കുന്ന ഇന്ധനമായ പെട്രോളാണ് ഗള്‍ഫ് രാജ്യങ്ങളുടെ സ്വീകാര്യതയ്ക്ക് കാരണം. ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലും ഗള്‍ഫ് രാജ്യങ്ങളെ സമ്ബന്നതയുടെ കോട്ടകള്‍ കെട്ടിയുയര്‍ത്താന്‍ സഹായിച്ചതും മണ്ണിനടിയില്‍ എടുക്കും തോറും വീണ്ടും ഉറവപൊട്ടുന്ന പെട്രോളിയമാണ്. യുക്രെയിനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതില്‍ ഏറ്റവും നേട്ടമുണ്ടാക്കുന്നതും പെട്രോളിയം ഉത്പാദകരായ രാജ്യങ്ങളാണ്. റഷ്യയ്ക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നീളുന്നതും ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണയ്ക്ക് ഡിമാന്റ് കൂട്ടി.

എണ്ണവില വര്‍ദ്ധിച്ചതോടെ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സാമ്ബത്തിക നില തന്നെ പരുങ്ങലിലേക്ക് നീങ്ങുകയാണ്. എന്നാല്‍ എണ്ണ മാത്രമല്ല, മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാം കഴിക്കുന്ന ഗോതമ്ബിനും ലോകത്തെ ഭരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യ. പൊടുന്നനെ ഇന്ത്യ ഗോതമ്ബിന്റെ കയറ്റുമതി നിര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ ഗള്‍ഫ് രാജ്യത്തില്‍ അടക്കം അത് ചലനങ്ങള്‍ സൃഷ്ടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേയ് പതിനാലിനാണ് ഇന്ത്യ ഗോതമ്ബ് കയറ്റുമതി നിരോധിച്ചത്. ഈ നിര്‍ണായക തീരുമാനം വന്നതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഗോതമ്ബ് മാവിന് വലിയ തോതിലാണ് വിലക്കയറ്റമുണ്ടായത്. അമ്ബത് കിലോ ഭാരമുള്ള ഗോതമ്ബ് മാവിന്റെ ഒരു ചാക്കിന് മുന്‍പ് 90 മുതല്‍ 100 ദിര്‍ഹം വരെ വിലയുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ അത് 110 ദിര്‍ഹമായി ഉയര്‍ന്നു, പിന്നീട് അത് 130 ദിര്‍ഹമായി മാറി.

പിന്നീട് നിരോധന തീരുമാനത്തില്‍ ഇന്ത്യ അയവ് വരുത്തുമെന്ന സൂചന നല്‍കിയതോടെ വില 114 ദിര്‍ഹമായി കുറഞ്ഞുവെങ്കിലും വീണ്ടും വില വര്‍ദ്ധിക്കും എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഗോതമ്ബിന്റെ വില ഈ വര്‍ഷം വില 10- 15 ശതമാനം വര്‍ദ്ധിച്ചതായിട്ടാണ് കണക്കാക്കുന്നത്. ഇതില്‍ ഇന്ത്യന്‍ തീരുമാനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക