ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോവ. ഗോവയ്ക്ക് പോകുന്നതും ഗോവയുടെ സ്വന്തം മദ്യമായ ഫെനിയുടെ രുചിയറിയുന്നതും എല്ലാം മലയാളികള്‍ക്കും ഏറെ പ്രിയങ്കരമായ കാര്യമാണ്. ഗോവയുടെ മാത്രം സവിശേഷതയായ ഈ ഫെനി ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

തറയിലിട്ട് പഴങ്ങള്‍ ചവിട്ടികൂട്ടി ഉണ്ടാക്കുന്നതാണ് വീഡിയോ. കശുവണ്ടി തറയിലിട്ട് നന്നായി ചവിട്ടി അരയ്ക്കുകയാണ് ഫെനി നിര്‍മാണത്തിലെ ആദ്യ ഘട്ടം. ചതഞ്ഞര പഴങ്ങള്‍ ഒരു കവറിലാക്കി വലിയ കല്ലുകള്‍ ഉപയോഗിച്ച്‌ നന്നായി അമര്‍ത്തിവയ്ക്കുന്നു. ഇങ്ങനെ ലഭിക്കുന്ന നീര് മറ്റൊരു കുഴല്‍മാര്‍ഗം ഒരു പാത്രത്തില്‍ ശേഖരിക്കുന്നു. ഇത് ഒരു മണ്‍കലത്തിലാക്കി നന്നായി തിളപ്പിച്ചാണ് ഫെനി തയ്യാറാക്കുന്നത്. ഈ വീഡിയോ വൈറാലായതോടെ ഒരുപാട് കമ്മന്റുകളും വരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക