ശീഘ്രസ്ഖലനം, ഉദ്ദാരണക്കുറവ്, ലൈംഗിക ബലഹീനത… ഇങ്ങനെ ദമ്ബതികള്‍ നേരിടുന്ന ലൈംഗിക പ്രശ്നങ്ങള്‍ നിരവധിയാണ്. ഇവയ്ക്ക് പരിഹാരം കാണാന്‍ പരസ്യങ്ങള്‍ക്ക് പിന്നാലെ പായുകയാണ് ഭൂരിപക്ഷവും ചെയ്യുന്നത്. പോക്കറ്റ് കാലിയാവുന്നതല്ലാതെ മിക്കപ്പോഴും ഒരു ഫലവും കിട്ടില്ല. നമ്മുടെ പറമ്ബിലും മുറ്റത്തുമുള്ള ചില സസ്യങ്ങളും അടുക്കളയിലുള്ള ചില സാധനങ്ങളും ഉപയോഗിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം എന്നത് ഒട്ടുമിക്കവര്‍ക്കും അറിയില്ലെന്നതാണ് സത്യം. പക്ഷേ ഇവ പ്രയോഗിക്കുന്നതിന് മുമ്ബ് ആയുര്‍വേദ വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കാന്‍ മറക്കരുത്.

കൂടുതല്‍ പുരുഷന്മാരെ അലട്ടുന്ന ഒന്നാണ് ശീഘ്രസ്ഖലനം. പങ്കാളിക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നതിനുമുമ്ബുതന്നെ ശുക്ളം പുറത്തേക്കുവരുന്നതാണ് ഈ അവസ്ഥ. പറമ്ബിലും റോഡുവക്കിലുമൊക്കെ കാണുന്ന തൊട്ടാവാടി ഈ പ്രശ്നം പരിഹരിക്കാന്‍ ഉത്തമമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് പത്തുമിനിട്ട് മുമ്ബ് തൊട്ടാവാടി സമൂലം പശുവിന്‍ പാലില്‍ നന്നായി അരച്ച്‌ ഉള്ളംകാലില്‍ പുരട്ടുക. ഉടനടി പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് ആയുര്‍വേദം സാക്ഷ്യപ്പെടുത്തുന്നത്. വിഷ്ണുക്രാന്തി, നിലപ്പന ഇവ സമൂലം സമം ചേര്‍ത്ത് വെള്ളത്തിലരച്ച്‌ രണ്ടു കാലിന്റെയും ഉള്ളം കാലുകളില്‍ പുരട്ടുന്നതും പ്രയാേജനം ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബലഹീനതയ്ക്ക് വെണ്ടയ്ക്കയും ചുവന്നുളളിലും

അധികം മൂക്കാത്ത വെണ്ടയ്ക്കയാണ് ഏറ്റവും നന്ന്. രാവിലെ വെറും വയറ്റില്‍ അഞ്ചുമുതല്‍ പത്ത് വെണ്ടയ്ക്കവരെ കഴിക്കുന്നത് പതിവാക്കുക. അധികം വൈകാതെ തന്നെ പ്രയോജനം കണ്ടുതുടങ്ങും. വെണ്ട വീട്ടില്‍ നട്ടുവളര്‍ത്തിയാല്‍ ഏറെ നന്ന്. കടയില്‍ നിന്ന് വാങ്ങുന്നുവെങ്കില്‍ കഴിക്കുന്നതിനുമുമ്ബ് നന്നായി കഴുകി വൃത്തിയാക്കാന്‍ മറക്കരുത്.

ബലഹീനത മാറ്റാന്‍ ചുവന്നുളളിയും മികച്ചതാണ്. ആവശ്യത്തിന് ചുവന്നുള്ളി എടുത്ത് അരിഞ്ഞ് പാകത്തിന് വെള്ളംചേര്‍ത്ത് വേവിക്കുക. കട്ടിയാകുമ്ബോള്‍ ഇറക്കിവയ്ക്കുക. ചൂട് നിശേഷം പോയിക്കഴിഞ്ഞാല്‍ ഇതിലേക്ക് ഗ്രാമ്ബൂവും ഏലക്കായും പൊടിച്ചിടുക. തുടര്‍ന്ന് വായുകടക്കാതെ കുപ്പിയിലോ ഭരണിയിലോ അടച്ച്‌ ഭദ്രമായി സൂക്ഷിക്കുക. ഇതില്‍ നിന്ന് ഓരോ ടീസ്പൂണ്‍ വീതം കാലത്തും വൈകുന്നേരവും സേവിച്ചാല്‍ ബലഹീനത പമ്ബകടക്കും. ഇതിനൊപ്പം ശുക്ലവും വര്‍ദ്ധിക്കും.

ഒരു ടീസ്പൂണ്‍ ഉണക്കനെല്ലിക്കാപ്പൊടി, ഒരു ടീസ്പൂണ്‍ കല്‍ക്കണ്ടം, ഒരു ടീസ്പൂണ്‍ തേന്‍ ഇവ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്ത് സേവിക്കുന്നത് വൃദ്ധന്മാര്‍ക്കുപോലും പ്രയോജനം ചെയ്യുമെന്നാണ് ആയുര്‍വേദം പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക