കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് എത്തിയ KL 15 എ 2323 ബസാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളത്. ബസ് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കോഴിക്കോട് ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയ നിര്‍മ്മിതി സംബന്ധിച്ച പരാതികൾക്കിടെയാണു സംഭവം. രാവിലെ യാത്ര പുറപ്പെടുന്നതിനു മുൻപായി വാഹനം പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണു സംഭവം. തൂണുകൾക്കിടയിൽ പില്ലർ ഗാർഡ് ഉള്ളതിനാൽ ബസ് പുറത്തേക്ക് എടുക്കാൻ കഴിയാതെയായി വിൻഡോ ഗ്ലാസുകൾ പൊട്ടുമെന്ന് ആയപ്പോൾ ബസ് ട്രാക്കിൽ തന്നെ നിർത്തേണ്ടിവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒടുവിൽ വർഷാപ്പിലെ ജീവനക്കാർ എത്തി ഗാർഡ് അഴിച്ചു മാറ്റാനുള്ള ശ്രമം നടക്കുകയാണ്. പരിചയസമ്പന്നരായ ഡ്രൈവർമാർ ഉണ്ടെങ്കിൽ ട്രാക്കിൽ കയറിയ ബസ്സിനെ പുറത്തേക്ക് എടുക്കാൻ കഴിയും. എന്നാൽ റിസ്ക് എടുക്കാൻ തയാറാകാത്തതിനാൽ ഡ്രൈവർമാരും ഇതിന് ശ്രമിച്ചില്ല.

photo courtsey: Manorama News

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക