തിരുവനന്തപുരം: കല്യാണം, വിനോദയാത്ര തുടങ്ങിയ വിവിധ ആവിശ്യങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകള്‍ വാടകയ്ക്ക്. കെഎസ്‌ആര്‍ടിസിയുടെ സ്കാനിയ, വോള്‍വോ, ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് വാടകയ്ക്ക് നല്‍കുന്നത്. ഇതിനോടൊപ്പം ഊട്ടി, പളനി, ബാഗ്ലൂര്‍, മൂകാംബിക, ഗുരുവായൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ സംഘമായി പോകുവന്നവര്‍ക്ക് ഗ്രൂപ്പ് ടിക്കറ്റ് നല്‍കുന്നതിനുള്ള സൗകര്യവും കെഎസ്‌ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

ടൂര്‍ പാക്കേജുകള്‍ക്കായി ബഡ്ജറ്റ് ടുറിസം പദ്ധതി എന്ന പേരില്‍ സിറ്റി യൂണിറ്റ് കേന്ദ്രികരിച്ച്‌ ഓഫീസും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റുമായോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെഎസ്‌ആര്‍ടിസി കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റ് അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബി എസ് ഷിജു അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെന്‍ട്രല്‍

8078023692
9447031444
9446970040

കണ്‍ട്രോള്‍ റൂം

04712463799
9447071021

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക