പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിലമ്ബൂരില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന നിലമ്ബൂര്‍ ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റ് ബസിനാണ് പുഴയ്ക്കല്‍ മുതുവറയില്‍ വച്ച്‌ തീപിടിച്ചത്. രാവിലെ 11.10 ഓടെയാണ് സംഭവം.

തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡ്രൈവര്‍ സജീവ് വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തെത്തിച്ചു. ബസില്‍ സൂക്ഷിച്ചിരുന്ന ഫയര്‍ എക്സ്റ്റിങ്യൂഷര്‍ ഉപയോഗിച്ച്‌ തീ അണച്ചു. നാട്ടുകാരും സഹായിച്ചു. ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. തൃശ്ശൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് വാഹനത്തിന്‍റെ ബാറ്ററി നീക്കം ചെയ്ത് വെള്ളം പമ്ബ് ചെയ്ത് വാഹനം സുരക്ഷിതമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക