മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയ്‌ക്കും നീലച്ചിത്ര നിര്‍മ്മാണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ പീഡന പരാതി നല്‍കി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ഷെര്‍ലിനെതിരെ മാനനഷ്‌ട കേസ് കൊടുക്കുമെന്ന് ശില്‍പ്പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും അഭിഭാഷകര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെര്‍ലിന്‍ ചോപ്ര ഇരുവര്‍ക്കുമെതിരെ പരാതിയുമായി രംഗത്ത് വന്നത്.

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചു. രാജ് കുന്ദ്രയുമായുള്ള ധാരണപത്രത്തില്‍ ഒപ്പിടാന്‍ ശില്‍പ്പ ഷെട്ടിയാണ് തന്നെ പ്രേരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.മൂന്ന് വീഡിയോകളുടെ പ്രതിഫലം ഇതുവരെയും നല്‍കിയിട്ടില്ലെന്നും പരാതിയിലുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 14ന് ജുഹു പൊലീസ് സ്റ്റേഷനില്‍ കുന്ദ്രയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏപ്രില്‍ 19ന് വീട്ടില്‍ അതിക്രമിച്ച്‌ കയറിയ രാജ് കുന്ദ്ര കേസ് പിന്‍വലിയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷെര്‍ലിന്‍ ആരോപിച്ചു.പോണ്‍ ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂലൈ 19നാണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. 60 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം സെപ്‌റ്റംബര്‍ 20നാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക