സ്വന്തം ലേഖകൻ

തിരുവാർപ്പ്: ഇന്ധനവില വർധനവിനെതിരെ നികുതി പണം ഉപഭോക്താവിന് തിരിച്ചു നൽകി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ധനവില വർധനവിന് കാരണം സർക്കാരുകൾ ഈടാക്കുന്ന അമിത നികുതി ആണെന്നുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഈ ദുരിതക്കയത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനോ ആശ്വാസമേകാനോ ശ്രമിക്കാത്ത സംസ്ഥാനസർക്കാരിന്റെ നിലപാടുകളും പ്രതിഷേധാർഹമാണ്.

തിരുവാർപ്പ് യൂത്ത്‌കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ പമ്പിനു മുൻപിൽ നടത്തിയ ടാക്‌സ് പേ ബാക്ക് സമരത്തിൽ ഒരു ലിറ്റർ പെട്രോൾ ഡീസലിന് വരുന്ന കേന്ദ്ര സംസ്ഥാന നികുതി തുക സമര സമയത്ത് പമ്പിൽ എത്തിയ ആളുകൾക്ക് തിരികെ നൽകി കൊണ്ടായിരുന്നു പ്രതിഷേധസമരം.

നിയോജക മണ്ഡലം സെക്രട്ടറി എമിൽ വാഴത്ര അധ്യക്ഷത വഹിച്ച യോഗം ലിജോ പാറെക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സാലിച്ചൻ മണിയാംകേരി, രാഷ്‌മോൻ ഓത്തറ്റിൽ, നവാസ് അറുപറ, അശ്വിൻ മണലേൽ, അഭിമന്യൂ എ എന്നിവർ നേതൃത്വം നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക