
ന്യൂഡല്‍ഹി: കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറായ അനുജന് ഡോ. കെ.വി. പീറ്ററിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രഫ. കെ.വി. തോമസിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെങ്കിലും തോമസിനോടും കുടുംബത്തോടുമുള്ള വ്യക്തിബന്ധം പരസ്യമാക്കുന്നതാണ് സോണിയാ ഗാന്ധിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അവര്‍ തന്നെ ഒപ്പുവച്ച് ഇന്നലെ അയച്ച അനുശോചന സന്ദേശം.
ഡോ. കെ.വി. പീറ്ററിന്റെ നിര്യാണത്തില്‍ ദുഃഖമുണ്ട്. താങ്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിന്റെ ഈ സമയത്ത് പ്രാര്‍ഥനയിലും ചിന്തയിലും ഞാനും ചേരുന്നു. വേര്‍പാടിന്റെ നഷ്ടം താങ്ങാനുള്ള കരുത്ത് സര്‍വശക്തനായി ദൈവം നല്കട്ടെ. എന്റെ ഹൃദയപൂര്‍വമായ അനുശോചനം ദയവായി സ്വീകരിക്കുമല്ലോ. ഹൃദയപൂര്‍വം സോണിയാ ഗാന്ധി എന്നാണ് കെ.വി. തോമസിന്റെ എറണാകുളം തോപ്പുംപടിയിലെ വിലാസത്തില്‍ ഇന്നലത്തെ തീയതിയില്‍ അയച്ച കത്ത്.