കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ജോര്‍ജിയയിലേക്കുകടന്നു. ദുബൈയില്‍ നിന്നാണ് ഇയാള്‍ കടന്ന ജോര്‍ജിയയിലേക്ക് രക്ഷപ്പെട്ടതായി ഉറപ്പായത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. അതുകൊണ്ടുതന്നെ കൂടുതല്‍ സുരക്ഷിത കേന്ദ്രം തേടിയാണ് വിജയ്ബാബു രക്ഷപ്പെട്ടത്.

ഇയാളെ നാട്ടിലെത്തിക്കാന്‍ നീക്കം കടുപ്പിച്ചതിനു പിന്നാലയാണ് പുതിയ വിവരം പൊലിസിനു ലഭിച്ചത്. ഇതോടെ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലിസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. കൊച്ചി പൊലിസ് ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാരാണ് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഇക്കാര്യം ഇന്റര്‍പോള്‍ വഴി യു.എ.ഇയെ അറിയിക്കും. യു.എ.ഇ.യ്ക്ക് പുറത്ത് വിജയ് ബാബു പോകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്കും ഈ വിവരം കൈമാറും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

24-ന് ഹാജരാകാമെന്ന് പാസ്പാര്‍ട്ട് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അന്ന് ഹാജരായില്ലെങ്കില്‍ ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ സി.എച്ച്‌.നാഗരാജു വ്യക്തമാക്കി. ഇന്റര്‍പോള്‍ വഴി കഴിഞ്ഞ ദിവസമാണ് ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചത്. ഇതിന് തുടര്‍ച്ചയായാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.

ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ വാറന്റാണ് യു.എ.ഇ പൊലിസിന് കൈമാറിയത്. നേരത്തെ മെയ് 19-ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ മുന്‍പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു. ഇക്കുറിയും ഇങ്ങനെ മുങ്ങാന്‍ വിജയ് ബാബുവിനെ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലായിരുന്നു പൊലിസ്. ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക