എവറസ്റ്റിന്റെ മുകളില്‍ പാറിച്ച ഏറ്റവും വലിയ ദേശീയപതാക എന്ന ഗിന്നസ് റെക്കോഡ് നേട്ടവുമായി എവറസ്റ്റ് കൊടുമുടി കീഴടക്കി ഒരു മലയാളി. പന്തളം പൂഴിക്കാട് സ്വദേശിയും തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റുമായ ഷെയ്ക് ഹസന്‍ ഖാനാണ് എവറസ്റ്റ് കീഴടക്കി അഭിമാനനേട്ടം കൈവരിച്ചത്.

ഞായറാഴ്ച രാവിലെ പത്തരയ്ക്ക് കൊടുമുടിയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ഷെയ്ക് ഹസന്‍, ഇപ്പോള്‍ മടക്കയാത്രയിലാണ്. ചൊവ്വാഴ്ച വൈകിട്ട് ബേസില്‍ ക്യാംപില്‍ തിരിച്ചെത്തിയശേഷം കനത്ത ചുമയെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ലു‌ക്‌ലായില്‍ എത്തി. വ്യാഴാഴ്ച, വിമാനത്തില്‍ കാഠ്മണ്ഡുവിലേക്ക് പോകും. പിന്നീട് ‍ഡല്‍ഹിയില്‍ രണ്ടു ദിവസം ചെലവഴിച്ചശേഷമാകും നാട്ടില്‍ തിരിച്ചെത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഷെയ്‌ക് ഹസന്റെ നേതൃത്വത്തില്‍ എവറസ്റ്റ് ബേസ് ക്യാംപില്‍ നടത്തിയ ചിത്രപ്രദര്‍ശനത്തില്‍നിന്ന്. എവറസ്റ്റില്‍ ഇതുവരെ ഉയര്‍ത്തിയതില്‍ ഏറ്റവും വലിയ ദേശീയപതാകയാണ് ഹസനും സഹയാത്രികരും ചേര്‍ന്ന് ഉയര്‍ത്തിയത്. 30 അടി നീളവും 20 അടി വീതിയുമുള്ള പതാക സൗത്ത് കോളില്‍ 26,000 അടി ഉയരത്തിലാണ് പാറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക