തൃക്കാക്കര: മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ആടിപ്പാടി ശശി തരൂര്‍ എം പി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനായി മഹിളാ കോണ്‍ഗ്രസ് നിര്‍മ്മിച്ച തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഭീഷ്മപര്‍വ്വത്തിലെ ഗാനത്തിന്റെ പാരഡിയാണ് പ്രചരണ ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്.

പാട്ടു പുറത്തിറക്കിയതോടെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവടുകള്‍ വെച്ചു. ഒപ്പം തരൂരും അവര്‍ക്കൊപ്പം ചേര്‍ന്നു. ചിത്രത്തിലെ ചാമ്ബിക്കോ ട്രെന്‍ഡ് ട്രൈ ചെയ്യാനും അദ്ദേഹം തയ്യാറായി. എന്നാല്‍, സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ഇതിന് മിസ്റ്റര്‍ ബട്ലര്‍ എന്ന ദിലീപ് ചിത്രത്തിലെ ‘രാര വേണു ഗോപ ബാലാ..’ എന്ന് തുടങ്ങുന്ന ഗാനം കയറ്റിയാണ് വൈറലാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, തൃക്കാക്കരയില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി അധ്യക്ഷനായിരുന്നു. അനഘ എല്‍സ തോമസാണ് ഗാനരചന. പി. പി. ഐസക്ക്, മെനിഷ മെല്‍ബിന്‍ എന്നിവരാണ് ആലാപനം.

ട്രോളന്മാര്‍ ഉണ്ടാക്കിയ വീഡിയോ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക