
മലപ്പുറം: ആത്മീയ ചികിത്സയുടെ മറവില്‍ ലഹരി വില്പന നടത്തുന്ന ആള്‍ മലപ്പുറം പാണ്ടിക്കാട് പോലീസ് പിടിയിലായി. കാളികാവ് അമ്ബലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയക്കുട്ടി തങ്ങളാണ് ഒരു കിലോ ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വച്ച് പോലീസ് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു കോയക്കുട്ടി തങ്ങള്‍ (52). ഇരിങ്ങാട്ടിരിയുള്ള വീട്ടില്‍ വച്ച്, പ്രതി ആത്മീയ ചികിത്സ നടത്തി വരുന്നുണ്ട്.
ഇവിടെ നിരവധി പേര്‍ ഇയാളെ കാണാനും എത്താറുണ്ട്. പതിവായി ഏര്‍വാടി സന്ദര്‍ശിക്കുന്ന ആളാണ് കോയക്കുട്ടി തങ്ങള്‍. ലഹരി ഇടപാട് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. പെരുവക്കാട് റോഡരികില്‍ നില്‍ക്കുകയായിരുന്ന കോയക്കുട്ടി തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു.