
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു കാലം അടക്കിവാണ താരസുന്ദരി മാധുരി ദീക്ഷിതിന് ഇന്ന് പിറന്നാള്‍. 1980 – 1990 കാലഘട്ടത്തില്‍ ബോളിവുഡ് രംഗത്തെ മുന്‍നിര നായികയായിരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ ചിത്രങ്ങള്‍ നല്‍കിയ മാധുരി ബോളിവുഡ് രംഗത്തെ മികച്ച നടിയായി മാറിയിരുന്നു.
2008-ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി മാധുരിയെ ആദരിച്ചു. മാധുരി ആദ്യമായി അഭിനയിച്ച ചിത്രം 1984-ലെ അബോദ് എന്ന ചിത്രമാണ്. അഭിനയത്തില്‍ കൂടാതെ നൃത്തത്തിലും മാധുരി വളരെയധികം അഭിവൃദ്ധി നേടിയിരുന്നു. താന്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ഗാനരംഗങ്ങളില്‍ മികച്ച നൃത്തരംഗങ്ങള്‍ മാധുരി കാഴ്ച വച്ചിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group