വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.അതായത് ശരീരത്തിലെ ജലാംശം കുറയുമ്ബോള്‍ നിര്‍ജ്ജലീകരണം ‘ഡീഹൈഡ്രേഷന്‍’ ഉണ്ടാകുന്നതു പോലെ വെള്ളത്തിന്റെ അളവ് കൂടിയാല്‍ ഓവര്‍ ഹൈഡ്രേഷന്‍ എന്ന അവസ്ഥയ്ക്ക് കാരണമാകും.

ഇത് പ്രധാനമായും രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനാണ് കാരണമാവുക. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രത്യേക അളവ് വരെ സോഡിയം ആവശ്യമാണ്. എന്നാല്‍ ശരീരത്തില്‍ വെള്ളം അമിതമാകുമ്ബോള്‍ സോഡിയം കുറയുന്നു. അതുപോലെ കൂടുതല്‍ അളവില്‍ വെള്ളം അകത്തേക്ക് ചെല്ലുന്നത് വൃക്കയ്ക്കും നല്ലതല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൃക്കയുടെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യത്യാസം വയറുവേദനയുടെയും ഛര്‍ദിയുടെയും ക്ഷീണത്തിന്റെയും രൂപത്തില്‍ പുറത്തെത്തും. ഇതൊന്നും കൂടാതെ, കടുത്ത തലവേദനയ്്ക്കും ഇത് കാരണമാകുമത്രേ. അതുപോലെ തന്നെ വെള്ളം അളവിലധികമാകുമ്ബോള്‍ ശരീരത്തിലെ ‘ഇലക്‌ട്രോലൈറ്റ്’ ഘടകങ്ങള്‍ കുറയും. ഇതുമൂലം മസില്‍ വേദന വരാന്‍ സാധ്യതയുണ്ട്. – ഇങ്ങനെ പോകുന്നു വെള്ളംകുടി അമിതമായാലുള്ള ശാരീരികരപ്രശ്‌നങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക