രാജാക്കന്മാര്‍ ഒരുപാട് റാണിമാരെ വിവാഹം കഴിക്കുന്ന കഥകള്‍ എല്ലാം നാം നമ്മുടെ കുട്ടിക്കാലത്ത് കേട്ടിട്ടുള്ളതാണ്, എന്നാല്‍ ആധുനിക കാലത്ത് ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുകയെന്നത് അപൂര്‍വമായി കേള്‍ക്കാറുള്ള ഒന്നാണ്. ശരിക്കും വിരളാമായി മാത്രമേ നാം അത്തരം കാര്യങ്ങള്‍ കേള്‍ക്കാറുള്ളൂ. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായോടുന്ന ഒരു വീഡിയോയില്‍ ഒരു വയോധികന്റെ 37-ാമത് വിവാഹം നടക്കുന്നതായാണ് കാണാന്‍ കഴിയുക. 28 ഭാര്യമാരേയും 35 മക്കളേയും 126 കൊച്ചുമക്കളേയും സാക്ഷിയാക്കി നിര്‍ത്തിയാണ് ഈ വയോധികന്‍ 37-ാമതും വിവാഹിതനായത്.

വൈറലായി മാറിയ ഈ വിവാഹ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളുമായാണ് ആളുകള്‍ എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഇവിടെ ഒരെണ്ണം തന്നെ കൊണ്ടുനടക്കാന്‍ പാടുപെടുന്നു അപ്പോഴാണ് 37 എണ്ണം’, എന്ന് ഒരാള്‍ കുറിച്ചു. ‘ഇതുവരെ കല്യാണം പോലും കഴിക്കാന്‍ പറ്റിയിട്ടില്ല, 37 വിവാഹങ്ങള്‍ കഴിച്ച ഇയാള്‍ ഭാഗ്യവാന്‍ തന്നെ.’ – മറ്റൊരു ട്വിറ്റര്‍ ഉപഭോക്താവ് കുറിച്ചു. അതേസമയം, ഒറ്റത്തടിയായി കഴിയുന്നവര്‍ ഈ വീഡിയോ കാണുമ്ബോള്‍ തന്നെ മരിച്ചുപോകുമെന്ന് മറ്റൊരാള്‍ കുറിച്ചു. അതേസമയം കഴിഞ്ഞ ജൂണില്‍ വൈറലായ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നതെന്ന് ടൈംസ് നൗ-വിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക