മലപ്പുറം: അമ്മയുടെ കൈയില്‍ നിന്ന് പുഴയിലേക്കുവീണ് കാണാതായ കുഞ്ഞിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഏലംകുളം മുതുകുര്‍ശി മപ്പാട്ടുകര പാലത്തില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് അമ്മയുടെ കൈയില്‍ നിന്ന് വീണ് 11 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോള്‍ സ്വദേശിയായ 35-കാരിയുടെ കൈയില്‍നിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലില്‍ കുഞ്ഞിനെ നഷ്ടമായെന്നാണ് അമ്മ പറയുന്നത്.

മപ്പാട്ടുകര പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍നിന്ന് രാത്രി ഒന്‍പതോടെയാണ് യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോളാണ് പുഴയില്‍ വീണ കാര്യം പറഞ്ഞത്. റെയില്‍പ്പാലത്തിന്‌ മുകളില്‍ നില്‍ക്കുമ്ബോള്‍ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ ട്രോളിക്കൂടിലേക്ക് മാറി. തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലില്‍ കുഞ്ഞ് കൈയില്‍നിന്നു തെറിച്ച്‌ പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലമ്ബൂരില്‍നിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഇതുവഴി ഗുഡ്‌സ് തീവണ്ടി കടന്നുപോയിരുന്നു. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയില്‍ തിരച്ചിലാരംഭിച്ചു. പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുംചേര്‍ന്ന് ബുധനാഴ്ച വൈകിയും തിരച്ചില്‍ തുടരുകയാണ്. യുവതിയുടെ ഭര്‍ത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവര്‍ക്ക് ആറ്‌ വയസുള്ള മകനുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക