ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിയായ സുനില്‍ ശ്രീധരന് (55) 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 7.70 കോടി രൂപ) സമ്മാനം. സുനിലിന് ഇതിനു മുന്‍പ് 2019 സെപ്റ്റംബറിലും 10 ലക്ഷം യുഎസ് ഡോളര്‍ സമ്മാനം ലഭിച്ചിരുന്നു.

മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ രണ്ടുതവണ നേടുന്ന എട്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. 2020 ഫെബ്രുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാറും ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. 20 വര്‍ഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനുകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഇദ്ദേഹം ദുബായില്‍ സ്വന്തമായി ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ്സ് നടത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ അബുദാബിയില്‍ ഒരു കമ്ബനിയില്‍ എസ്റ്റിമേഷന്‍ മാനേജരായിരുന്നു. 1999-ല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം 1 മില്യണ്‍ ഡോളര്‍ നേടിയ 188-ാമത്തെ ഇന്ത്യന്‍ പൗരനാണ് സുനില്‍ ശ്രീധരന്‍. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക