മെഗാസ്റ്റാർ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പുഴു മെയ് പതിമൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. സോണി ലൈവിൽ സ്ട്രീം ചെയ്യുന്ന ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായെത്തുന്ന മമ്മൂട്ടിയുടെ ആദ്യത്തെ ചിത്രമാണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഇരുപതു സെക്കന്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ മൂന്നു പ്രോമോ വീഡിയോ കൂടി സോണി ലൈവ് ടീം പുറത്തു വിട്ടിരിക്കുകയാണ്.

ഈ പ്രോമോ വീഡിയോകൾ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഇവർ ഒരുക്കിയിരിക്കുന്നത്. ഈ വീഡിയോകൾ കാണുന്ന പ്രേക്ഷകരിൽ ഈ ചിത്രം ഒരു ഫാമിലി ത്രില്ലറാണോ , ക്രൈം ത്രില്ലറാണോ, സൈക്കോ ത്രില്ലറാണോയെന്ന ആശയകുഴപ്പം തോന്നിപ്പിക്കും രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ഇപ്രകാരം പറഞ്ഞിരുന്നു. ടീസറും ട്രെയ്‌ലറും പല വിധ സൂചനകള്‍ തരുമെന്നും, എന്നാല്‍ പ്രേക്ഷകരെന്തു വിളിക്കുന്നോ അതാണ് പുഴുവെന്ന ചിത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മമ്മൂട്ടി പുഴുവിനെ കുറിച്ച് പറയുന്നത് , ഇത് ഒരു ക്രൈം ത്രില്ലറായോ, ഫാമിലി ത്രില്ലറായോ, സൈക്കോ ത്രില്ലറായോ പരിഗണിക്കാമെന്നാണ്. ക്രൈം ത്രില്ലറെന്ന സൂചനയായിരിക്കും ടീസറും ട്രെയ്‌ലറും നല്‍കുന്നതെന്നും, എന്നാൽ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം എന്ന് താൻ കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. നവാഗതയായ റത്തീന ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഖാലിദ് റഹ്മാൻ ഒരുക്കിയ ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷാദ്, ആഷിക് അബു ചിത്രമായ വൈറസിന് ശേഷം ഷറഫു-സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചത്.

നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദീപു ജോസഫ് ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക