എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കി അഹമ്മദാബാദ് ഓര്‍ത്തഡോക്സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്. ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ ക്രൈസ്തവ വോട്ടുകളില്‍ ഒരു വിഭാ​ഗം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സഭയ്ക്കുള്ള ആശങ്ക ബിജെപിക്ക് വോട്ടായി മാറുമെന്നാണ് ഇന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്ന് വ്യക്തമാക്കിയത്.

ബിജെപിയെ സംബന്ധിച്ച്‌ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര. 2016 ല്‍ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലമായിരുന്നു തൃക്കാക്കര. 21247 വോട്ടുകള്‍. എന്നാല്‍ 2021 ലേക്ക് എത്തിയപ്പോള്‍ ഇത് 15,218 വോട്ടുകളിലേക്ക് ചുരുങ്ങി വോട്ടിം​ഗ് ശതമാനം 11.34% ആയി കുറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തവണ മികച്ച മത്സരം കാഴ്ച വെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഉപതരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വന്‍ മുന്നേറ്റമാണ് നടത്തിയതെന്നാണ് എന്‍ഡിഎ ജില്ലാ നേതൃ യോഗത്തിന്റെ വിലയിരുത്തല്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ വിജയം ഉറപ്പു വരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇടതു വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പരാജയപ്പെട്ടു. എന്നാല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി വന്‍ മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയതെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക