ഓരോ ദിവസം കഴിയുന്തോറും തെരഞ്ഞെടുപ്പ് ചൂടേറി വരികയാണ് തൃക്കാക്കരയില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ ചോദിച്ച്‌ പ്രചാരണ രംഗത്ത് തന്നെയുണ്ട്. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കണ്ട് വോട്ട് തേടിയിരിക്കുകയാണ് ഉമ തോമസ്.

എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് നേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. മഹാരാജാസിലെ പഠന കാലം മുതല്‍ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടന്‍ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക