ബെംഗളൂരു: പ്രശസ്ത കന്നട സിനിമ താരം മോഹന്‍ ജുനേജ അന്തരിച്ചു. കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ചിട്ടുള്ള മോഹന്‍ ജുനേജ കേരളത്തില്‍ ഉള്‍പ്പെടെ ശ്രദ്ധേയനായ നടനാണ്. ഹാസ്യതാരം എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ് മോഹന്‍. ബെംഗളൂരുവിലാണ് സ്ഥിരതാമസം. ഏറെ നാളായി അസുഖബാധിതനായിരുന്ന താരം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. മോഹന്‍ ജുനേജയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്താകെ തരംഗമായ കെജിഎഫ് ഒന്ന് രണ്ട് ഭാഗളിലും വേഷമിട്ട മോഹന്‍ ജുനേജ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജിഎഫിലെ നായകന്റെ ബില്‍ഡപ്പിന് മോഹന്‍ ജുനേജയുടെ കഥാപാത്രത്തിന്റെ പ്രകടനം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ഈ രംഗങ്ങള്‍ ഏറെ പ്രചരിക്കപ്പെട്ടിരുന്നു. നിരവധി ടിവി സീരിയലുകളിലും മോഹന്‍ ജുനേജ അഭിനയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക