ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ചേര്‍ത്തലയില്‍ നിന്നെത്തിയ കാറും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി കെ സ്വിഫ്റ്റും കൂട്ടിയിടിക്കുകയായിരുന്നു.

രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കെ സ്വിഫ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്‍ അമിത വേഗതയിലായിരുന്നെന്നാണ് പൊലീസ് അനുമാനം. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും പൊലീസ് പറയുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക