കാസര്‍ഗോഡ്: നിയന്ത്രണം വിട്ട സ്വകാര്യബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ (Bus Accident) നിരവധി പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ചെറുവത്തൂരിലെ മട്ടലായി ദേശീയപാതയിലാണ് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ഒരു കുട്ടി ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെറുവത്തൂരിലെയും പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയ പാതയില്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കണ്ണുര്‍-കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പെട്ടത്. കെഎസ്‌ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സംഘവും ചേര്‍ന്ന് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ബസിലുണ്ടായിരുന്ന മിക്കവര്‍ക്കും പരിക്കേറ്റു. നിസാരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയന്ത്രണംവിട്ട സ്വകാര്യബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി. വടപുറം പട്ടിക്കാട് സംസ്ഥാന പാതയിലെ പുല്ലൂര്‍ വളവിലായിരുന്നു അപകടം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മമ്ബാട് ഭാഗത്ത് നിന്നും വണ്ടൂരിലേക്ക് വരികയായിരുന്ന ‘എരഞ്ഞിക്കല്‍’ ബസാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

അപകടത്തില്‍ റോഡിനോട് ചേര്‍ന്നുനില്‍ക്കുകയായിരുന്ന വീടിന്റെ മതില്‍ പൂര്‍ണമായും തകര്‍ന്നു. മതിലിലേക്ക് ഇടിച്ചുകയറിയ ബസ് വീടിനോട് തൊട്ടുചേര്‍ന്നാണ് നിന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകരുകയും ഇതിലൂടെ ചില യാത്രക്കാര്‍ പുറത്തേക്ക് തെറിച്ച്‌ വീഴുകയും ചെയ്തു.

അപകടങ്ങള്‍ പതിവായി മാറിയ ഭാഗത്ത് കഴിഞ്ഞയാഴ്ച തടി കയറ്റിപ്പോയ ഒരു ലോറി അപകടത്തില്‍ പെട്ടിരുന്നു. തുടരെ അപകടങ്ങളുണ്ടായിട്ടും കാര്യമായ പരിഹാര നടപടികളെടുക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് അപകടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക