മെയ് ഒന്നിനാണ് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ സിബിഐ 5 ദി ബ്രയിന്‍ എത്തിയത്. സിബിഐ സീരിസിലെ ആദ്യ ഭാഗം ഇറങ്ങി 34 വര്‍ഷത്തിന് ശേഷമാണ് അഞ്ചാം ഭാഗം ഇറങ്ങിയത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പു തന്നെ ചര്‍ച്ചയായതാണ് മമ്മൂട്ടിയുടെ ലുക്ക്. അന്നും ഇന്നും മമ്മൂട്ടി ഒരുപോലെ എന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇതേപ്പറ്റി പറയുകയാണ് ചിത്രം കണ്ടിറങ്ങിയ താരങ്ങള്‍.

നമുക്കൊക്കെ പ്രായമായെന്നും മമ്മൂട്ടി ഇപ്പോഴും പഴയതുപോലെയെന്നുമായിരുന്നു നടി സരയു പറഞ്ഞത്. ആദ്യ ഭാഗത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് മമ്മൂട്ടി അഞ്ചാം ഭാഗത്ത് എന്നായിരുന്നു നടി മമിത ബൈജു പറഞ്ഞത്. നടിമാരായ അനുശ്രീ, അതിഥി രവി, നടന്‍ അനു മോഹന്‍ തുടങ്ങിയവരും സിനിമ കാണാന്‍ എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ. മധു തന്നെയാണ് സിബിഐ അഞ്ചാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. എസ്.എന്‍ സ്വാമിയുടേതാണ് തിരക്കഥ. രഞ്ജി പണിക്കര്‍, സായ്കുമാര്‍, മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, നടന്‍ ജഗതി ശ്രീകുമാര്‍ കാലങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക